പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റത്തിനായി വോട്ടു ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവ്.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവങ്ങളാണ്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ ബിഹാറിന്‍റെ മാറ്റത്തിനായി ജനങ്ങളോട് അവരുടെ വോട്ട് ഉപയോഗിക്കാൻ ഞാൻ അഭ്യർഥിക്കുന്നു- തേജസ്വി യാദവ് പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും വെള്ളപ്പൊക്കം, ജാപ്പനീസ് എൻസെഫലൈറ്റിസ്, ജനങ്ങളുടെ മറ്റ് പ്രശ്നങ്ങൾ എന്നിവ നിതീഷ് കുമാർ അവഗണിച്ചെന്നും യാദവ് ആരോപിച്ചു. പൊതുജനങ്ങളോടൊപ്പം നിൽക്കുന്നതിനാൽ ആർജെഡി തീർച്ചയായും വിജയിക്കുമെന്നും യാദവ് കൂട്ടിച്ചേർത്തു.