ETV Bharat / bharat

വിദേശത്തുനിന്നെത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നയാളെ കണ്ടെത്തി - കൊവിഡ് മാനദണ്ഡങ്ങൾ

ഹർജിത് സിംഗ് എന്നയാളെ വിമാനത്താവളത്തിലെ സ്‌ക്രീനിങ് ഹാളിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ഇയാളെ ഡൽഹി പൊലീസ് ഗാസിയാബാദിലെ ഇന്ദിരാപുരത്ത് നിന്ന് കണ്ടെത്തി നിർബന്ധിത ക്വാറന്‍റൈനിലാക്കി

Passenger screening at IGI's T3; misses home quarantine ഹർജിത് സിംഗ് പ്രവേശന കവാടത്തിൽ സ്ക്രീനിംഗ് കസാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധിത ക്വാറന്റൈനിലാക്കി
കസാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നയാളെ കണ്ടെത്തി
author img

By

Published : Jun 29, 2020, 3:03 PM IST

ന്യൂഡൽഹി: കസാഖിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നയാളെ നിർബന്ധിത ക്വാറന്‍റൈനിലാക്കി. വന്ദേ ഭാരത് മിഷനിലൂടെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഹർജിത് സിംഗ് എന്നയാൾ ക്വാറന്‍റൈന്‍ നിയമങ്ങൾ ലംഘിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ഡൽഹി പൊലീസ് ഗാസിയാബാദിലെ ഇന്ദിരാപുരത്ത് നിന്ന് കണ്ടെത്തി നിർബന്ധിത ക്വാറന്‍റൈനിലാക്കി.

ഹർജിത് സിംഗ് എന്നയാളെ വിമാനത്താവളത്തിലെ സ്‌ക്രീനിങ് ഹാളിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹർജിത് സിംഗ് നൽകിയ മൊബൈൽ നമ്പറും വിലാസവും ഉപയോഗത്തിലില്ലെന്ന് വ്യക്തമായി. തുടർന്ന് സിസിടിവി ഫുട്ടേജുകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 188, 269, 270, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് വിദേശത്ത് നിന്ന് രാജ്യത്തേക്ക് മടങ്ങുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകുകയും തുടർന്ന് 14 ദിവസം നിരീക്ഷണത്തിൽ കഴിയുകയും വേണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.