ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസിലെ വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ താക്കോലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചര്‍ച്ച 2020ന്‍റെ മുന്നോടിയായി വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പരീക്ഷാപ്പേടി എങ്ങനെ അകറ്റാമെന്നുമുള്ള വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാര്‍ഥികളാണ് ഡല്‍ഹി ടോക്കടോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ സംവാദത്തില്‍ പങ്കെടുത്തത്.
പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പരീക്ഷാപ്പേടി എങ്ങനെ അകറ്റാമെന്നും തുടങ്ങിയ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കി. 9 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 1,500 പേരും ഉപന്യാസ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. നിങ്ങളുടെ ഹൃദയത്തെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇതാണെന്നായിരിക്കും എന്‍റെ മറുപടി. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി വലുതാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ ഒരാൾ നിരവധി തരത്തിലുള്ള പ്രോഗ്രാമുകളിൽ പങ്കെടുക്കാറുണ്ട്. അവ ഓരോന്നും പുതിയ അനുഭവങ്ങളാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. അഞ്ച് വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഉപന്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. 2.6 ലക്ഷത്തോളം അപേക്ഷകളാണ് പരിപാടിയിലേക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 1.4 ലക്ഷം എന്‍ട്രികളായിരുന്നു ഉണ്ടായിരുന്നത്.