ETV Bharat / bharat

അയല്‍വാസിയെ പ്രണയിച്ചു; മാതാപിതാക്കള്‍ മകളെ കൊന്ന് നദിയിലെറിഞ്ഞു - ദുരഭിമാനക്കൊല

മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്

teenage daughter
author img

By

Published : Jul 7, 2019, 3:23 PM IST

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാൾഡയില്‍ പതിനാറുകാരിയായ മകള്‍ അയല്‍വാസിയെ പ്രണയിച്ചതിനെ എതിര്‍ത്ത മാതാപിതാക്കള്‍ മകളെ കൊന്ന് ഗംഗാനദിയില്‍ വലിച്ചെറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. മഹേന്ദ്രടോല ഗ്രാമത്തില്‍ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. കൊന്നതിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒഴുക്കുകയായിരുന്നു. കൊലപാതകത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് ധീരൻ മൊണ്ടാലിനെയും ഭാര്യ സുമതി മൊണ്ടാലിനെയും വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ആണ്‍കുട്ടിയുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നതായും തങ്ങൾക്ക് ആ ബന്ധത്തില്‍ ഇഷ്‌ടമുണ്ടായിരുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു. മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Intro:Body:

https://www.ndtv.com/india-news/parents-kill-teenage-daughter-in-bengal-dump-her-body-in-ganga-cops-2065530

https://www.asianetnews.com/crime-news/couple-arrested-in-west-bengal-for-suspected-honour-killing-of-teenage-daughter-pu9fye

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.