ചണ്ഡിഗഡ്: 2017 ൽ നടന്ന പഞ്ച്‌കുള കലാപവുമായി ബന്ധപെട്ട കേസിൽ മുഖ്യപ്രതിയായ ഹണിപ്രീത് ഇൻസാന് ജാമ്യം ലഭിച്ചു. ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിന്‍റെ വളർത്തുമകളായ ഹണിപ്രീത് ഇൻസാനും പ്രതികളായ 35 പേർക്കെതിരെയും ചുമത്തിയ രാജ്യദ്രോഹകുറ്റം പഞ്ച്കുളയിലെ പ്രാദേശിക കോടതി നവംബർ രണ്ടിന് ഒഴിവാക്കിയിരുന്നു.
കലാപമുണ്ടാക്കിയതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹണിപ്രീത് ഇൻസാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഈ മാസം 20 നാണ് കേസിന്‍റെ അടുത്ത വാദം. 2017 ഒക്‌ടോബർ മുതൽ ഹണിപ്രീത് ഇൻസാൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബലാത്സംഗകേസിൽ ഗുർമീത് റാം റഹിം സിങ് ശിക്ഷിക്കപെട്ടതിനുശേഷമാണ് 2017 ൽ ഹരിയാനയിൽ കലാപം ഉണ്ടായത്. കലാപത്തിൽ 30 പേർ കൊല്ലപെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.