ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രണ്ട് ഐസ് തീവ്രവാദികൾ അറസ്റ്റിൽ. പാകിസ്ഥാൻ സുരക്ഷാ ഏജൻസിയാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹാവൽ നഗർ ജില്ലയിലെ നാദർ ഷാ ഫടക് ചിഷ്തൻ റോഡിന് സമീപത്തുനിന്നാണ് തീവ്രവാദികളെ പിടികൂടിയത്. ഇത് പാക്-പഞ്ചാബ് അതിർത്തി പ്രദേശമാണ്.
ഇവർ ഭീകരാക്രമണം തടത്താൻ ആസുത്രണം ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഉമർ ഫാറൂഖ്, മുഹമ്മദ് അക്രം എന്നീ തീവ്രവാദികളെ ചോദ്യം ചെയ്യും. സ്ഫോടകവസ്തുക്കൾ, ബോൾ ബെയറിംഗ് എന്നിവ തീവ്രവാദികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഐസ് തീവ്രവാദികൾ പാകിസ്ഥാൻ മണ്ണിൽ ഇല്ല എന്ന് പാകിസ്ഥാൻ തന്നെ ആവർത്തിച്ചുപറയുമ്പോഴും സുരക്ഷാ ഏജൻസികൾ ഈ നിരോധിത ഗ്രൂപ്പിൻ്റെ തീവ്രവാദികളെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.