ETV Bharat / bharat

നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് തീവ്രവാദിയെ സൈന്യം വധിച്ചു

author img

By

Published : Jul 1, 2020, 11:38 AM IST

രജൗരിയിലെ കെറി സെക്‌ടർ നിയന്ത്രണ രേഖയിൽ നിന്ന് 400 മീറ്റർ അകത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.

Line of Control  നിയന്ത്രണരേഖ  നുഴഞ്ഞുകയറ്റം  പാക് തീവ്രവാദിയെ വധിച്ചു  Pakistani terrorist killed  Rajouri  രജൗരി  Line of Control
നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് തീവ്രവാദിയെ സൈന്യം വധിച്ചു

ശ്രീനഗർ: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ തീവ്രവാദിയെ ഇന്ത്യൻ സൈന്യം വധിച്ചു. രജൗരിയിലെ കെറി സെക്‌ടർ നിയന്ത്രണ രേഖയിൽ നിന്ന് 400 മീറ്റർ അകത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദികൾക്കെതിരെ സൈന്യം വെടിവെപ്പ് നടത്തി. വെടിവെപ്പിൽ ഒരു തീവ്രവാദി കൊല്ലപ്പെടുകയും, എകെ 47 റൈഫിളും രണ്ട് മാസികകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. മറ്റ് തീവ്രവാദികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

രജൗരിയിൽ ഇതിനുമുമ്പ് നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. പാകിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ച ഈ തീവ്രവാദികളുടെ പക്കൽ വലിയ തോതിലുള്ള ആയുധ ശേഖരം ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ജമ്മു കശ്‌മീരിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിനായി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.