ETV Bharat / bharat

ചന്ദ്രയാൻ 2നെ പരിഹസിച്ച് പാക് മന്ത്രിയുടെ ട്വീറ്റ്; മറുപടിയുമായി പാകിസ്ഥാനികൾ - ഇസ്റോ

'എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു' എന്ന മന്ത്രിയുടെ ട്വീറ്റാണ് വിവാദമായത്.

ചന്ദ്രയാൻ 2നെ പരിഹസിച്ച് പാക് മന്ത്രിയുടെ ട്വീറ്റ് : മറുപടിയുമായി പാകിസ്ഥാനികൾ
author img

By

Published : Sep 8, 2019, 3:04 PM IST

ഇസ്‌ലാമാബാദ്: ചന്ദ്രയാൻ 2നെ പരിഹസിച്ച പാക് ശാസ്‌ത്ര -സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിയുടെ ട്വീറ്റിനോട് എതിർപ്പ് പ്രകടിപ്പിച്ച് പാകിസ്ഥാൻ ജനത. 'എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു' എന്ന മന്ത്രിയുടെ ട്വീറ്റാണ് വിവാദമായത്. ട്വീറ്റീനെ വിമർശിച്ച് നിരവധി റീ-ട്വീറ്റുകളാണ് രംഗത്ത് വന്നത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് തന്നെയാണ് മന്ത്രിക്ക് കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് എന്നത് കൗതുകകരമായ വസ്‌തുതയാണ്. പരാജയങ്ങള്‍ വിജയത്തിന്‍റെ ചവിട്ടുപടികൾ മാത്രമാണെന്നും വിജയത്തിന് വേണ്ടിയുളള തയ്യാറെടുപ്പ് മാത്രമായി ഈ പരാജയത്തെ കണ്ടാല്‍ മതിയെന്നും റീ-ട്വീറ്റുകളിലൂടെ പാക് ജനത പ്രതികരിച്ചു. ഒരു പരാജയത്തിന്‍റെ പേരില്‍ മാത്രം ഇസ്റോയെ അളക്കാന്‍ നോക്കേണ്ടതില്ലെന്ന് മറ്റൊരാൾ ഉത്തരം നൽകി.

Intro:Body:

chandrayan 2

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.