ശ്രീനഗർ: പൂഞ്ചിലെ ദേഗ്‌വാർ സെക്‌ടറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനം. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ വെടിയുതിർത്തെന്നും മോർട്ടറുകൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ. വൈകുന്നേരം 5.30ഓടെയാണ് വെടിനിർത്തൽ കരാർ ലംഘനം നടന്നത്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
എൽഒസിയിലെ വെടിനിർത്തൽ കരാർ ലംഘനം വർധിക്കുകയാണെന്നും സാധാരണക്കാരെ ലക്ഷ്യമിട്ട് പീരങ്കികൾ ഉപയോഗിക്കുകയാണെന്നും വൈസ് ചീഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറൽ സതീന്ദർ കുമാർ സൈനി പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി പാസിംഗ് ഔട്ട് പരേഡിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.