ലഖ്നൗ: പുൽവാമ ഭീകരാക്രമണത്തിൽ സർക്കാരിന്‍റെ പങ്ക് പാകിസ്ഥാൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരി അംഗീകരിച്ചതായി ഇന്ത്യയും ലോകവും ശ്രദ്ധിക്കണമെന്നും പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്‍റെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ലഫ്റ്റനന്‍റ് ജനറൽ (റിട്ട.) വിനോദ് ഭാട്ടിയ.
പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍റെ ഏറ്റുപറച്ചിലിന് വളരെയധികം പ്രാധാന്യമുണ്ട്. പാകിസ്ഥാൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണ്.ഇമ്രാൻ ഖാൻ സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായാണ് പുൽവാമ അവർ കാണുന്നത്. പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം- ഭാട്ടിയ പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ജയ്ഷെ ഇ മുഹമ്മദ് (ജെഎം) ഏറ്റെടുത്തിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാൻ പലതവണ നിഷേധിക്കുകയും ചെയ്തു.
ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്ഥാന്‍റെ ഏറ്റവും പ്രിയങ്കരമായ രാഷ്ട്ര (എംഎഫ്എൻ) പദവി പിൻവലിച്ചിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചിരുന്നു.