ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കത്വ ജില്ലയില്‍ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ (ഐ.ബി) ജനവാസ മേഖലക്ക് നേരെ പാകിസ്ഥാൻ സൈന്യം വെടിവെപ്പ് നടത്തിയതായി അധികൃതർ അറിയിച്ചു.
കരോൾ മാട്രായിയിലും ചന്ദ്വയിലും രാത്രി 12.44ഓടെ ആരംഭിച്ച ആക്രമണം പുലര്‍ച്ചെ മൂന്ന് മണി വരെ തുടര്‍ന്നു. ആക്രമണത്തില്‍ ഇന്ത്യൻ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പ് പ്രദേശവാസികൾക്കിടയില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) സുരക്ഷ ശക്തമാക്കി.