ETV Bharat / bharat

ഇന്ത്യൻ കപ്പലിന് നേരെ പാകിസ്ഥാൻ നാവികര്‍ വെടിയുതിര്‍ത്തു; ഒരാള്‍ക്ക് ഗുരുതര പരിക്ക് - മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

അറബിക്കടലിലെ അന്താരാഷ്‌ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപത്തായി ഓഖയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലിന് നേരെയാണ് വെടിയുതിര്‍ത്തത്

Pak soldiers shoot  Gujarat coast  fisherman injured  Pak shoot at 2 boats  Indian Coast Guard  പാകിസ്ഥാൻ നാവികരുടെ വെടിവെപ്പ്  ഇന്ത്യൻ കപ്പലിന് നേരെ  ഗുജറാത്ത് വെടിവെപ്പ്  മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു  അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖ
വെടിവെപ്പ്
author img

By

Published : Apr 13, 2020, 7:10 PM IST

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ പാകിസ്ഥാൻ നാവികർ വെടിയുതിർത്തു. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഉണ്ടായ ആക്രമണത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ രാംബോഹോരി രാംധാർ ചമറി (26)നാണ് പരിക്കേറ്റത്. ഇയാളുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. അറബിക്കടലിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപത്തായി ഓഖയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട രണ്ട് ഇന്ത്യൻ കപ്പലിന് നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവസമയത്ത് കപ്പലിൽ എട്ട് മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അതിർത്തി രേഖ മറികടന്ന് കപ്പൽ പോയിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് പാക് നാവികർ വെടിയുതിർത്തതെന്നുമാണ് സൂചന. വിവരമറിഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി. പാകിസ്ഥാൻ നാവികസേന രണ്ട് കപ്പലുകൾ പിടികൂടിയതായും സ്ഥിരീകരണമുണ്ട്. ഇവ ഇന്ത്യൻ തീരത്തേക്ക് ഉടൻ തിരിച്ചെത്തിക്കും. കഴിഞ്ഞ ശനിയാഴ്‌ചയാണ് ലോക്‌ ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മത്സ്യബന്ധനം നടത്താൻ ഇളവ് നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.