ഇസ്ലാമാബാദ്: പാക് അധീന കശ്‌മീരിലെ സ്ഥിതി സംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പരാമർശത്തെ തള്ളി പാകിസ്ഥാൻ. ജമ്മു കശ്‌മീര്‍ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ ശ്രമമാണിതെന്ന് പാകിസ്ഥാൻ ആരോപിച്ചു.
പാക് അധീന കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രമേയം പാർലമെന്‍റില്‍ പാസാക്കിയിരുന്നു. ഇത് പ്രകാരം പാക് അധീന കശ്‌മീര്‍ ഭാവിയിൽ ഇന്ത്യയുടെ ഭാഗമാകുമെന്നും പി.ഒ.കെ യിലെ ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് നിറവേറുമെന്നും രാജ്‌നാഥ് സിംഗ് വെർച്വൽ ജൻ സംവദ് റാലിയിൽ സംസാരിച്ചിരുന്നു. പ്രതിരോധ മന്തിയുടെ ഈ പരാമർശത്തെയാണ് പാകിസ്ഥാൻ എതിർത്തത്. മാത്രവുമല്ല, ഈ നിലപാട് ജമ്മു കശ്‌മീര്‍ വിഷയത്തിൽ നിന്നും വ്യതിചലിക്കാനുള്ള തന്ത്രമാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.