ന്യൂഡൽഹി: ഇന്ത്യയെ വിമർശിച്ച് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ "ഹിറ്റ് ആൻഡ് റൺ" സംഭവത്തിൽ പങ്കാളിയാക്കുകയും വ്യാജ കറൻസി കൈവശം വയ്ക്കുകയും ചെയ്തുവെന്ന ഇന്ത്യൻ എംഇഎയുടെ പ്രസ്താവനയെ പാകിസ്ഥാൻ തള്ളി. ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട വാർത്ത വന്നതിനു പിന്നാലെയാണ് പാക് വിമർശനം.
വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അംഗീകരിക്കാനാകില്ലെന്നും പാകിസ്ഥാൻ വിദേശകാര്യാലയം പറഞ്ഞു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരായ ദ്വിമു ബ്രഹ്മാ, സെൽവദാസ് പോൾ എന്നിവർ അമിത വേഗതയിലാണ് വാഹനമോടിച്ചതെന്നും തുടർന്നുണ്ടായ അപകടത്തിൽ കാൽനടയാത്രികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് പാകിസ്ഥാൻ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായും സംഭവത്തിന് സാക്ഷ്യം വഹിച്ച ചില വഴിയാത്രക്കാർ ഇവരെ തടയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്ന് വ്യാജ കറൻസി കണ്ടെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ പാകിസ്ഥാൻ അവകാശപ്പെട്ടു. ഈ ഉദ്യോഗസ്ഥർ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ച ശേഷം അവരെ വിട്ടയച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞന് കൈമാറി എന്നും പറഞ്ഞു.
വ്യാജ കറൻസി കൈവശം വയ്ക്കുകയും 'ഹിറ്റ് ആൻഡ് റൺ' നടത്തുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ ഓർമ്മപ്പെടുത്തി. 1961 ലെ നയതന്ത്ര ബന്ധങ്ങൾക്കായുള്ള ഇന്ത്യൻ ഹൈക്കമ്മീഷന്‍റെ ബാധ്യതകളെക്കുറിച്ചും അദ്ദേഹത്തെ ഓർമ്മപ്പെടുത്തി എന്ന് പാകിസ്ഥാൻ പറഞ്ഞു.
പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസ് പറയുന്നതനുസരിച്ച് ഇന്ത്യൻ എംഇഎയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണ് എന്നും ഇന്ത്യൻ അധിനിവേശ ജമ്മു കശ്മീരിലെ ഇന്ത്യയുടെ ഭീകരവാദത്തിൽ നിന്ന് പാക് ശ്രദ്ധ തിരിക്കാനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നുമാണ്. നിരുത്തരവാദപരമായ നയങ്ങളും ഏകപക്ഷീയമായ നടപടികളും മേഖലയിലെ സമാധാനവും സുരക്ഷയും വർദ്ധിപ്പിക്കുകയാണെന്ന് ബിജെപി സർക്കാർ മനസ്സിലാക്കണം. പ്രാദേശിക സമാധാനത്തിന്‍റെയും സുസ്ഥിരതയുടെയും താൽപ്പര്യത്തിൽ ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും പാകിസ്ഥാൻ പറഞ്ഞു.