വെള്ളിയാഴ്ചയാണ് പാക് എം.പി രമേഷ് കുമാർ ബൻക്വാനി കുംഭമേള സന്ദർശിക്കാനെത്തിയത്. കുംഭമേളയുടെ നടത്തിപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ എടുത്തിട്ടുള്ള ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും ശാന്തിയുടെയും മുന്നേറ്റത്തിന്‍റെയും പാതയിലേക്ക് നടന്നു നീങ്ങണമെന്നാണ് തന്‍റെ ആഗ്രഹം. പുൽവാമ ആക്രമണത്തിന്‍റെ പശ്ചാതലത്തിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും രമേഷ് കുമാർ ബൻക്വനി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.