ETV Bharat / bharat

പൗരത്വ നിയമ ഭേദഗതി; കൊൽക്കത്തയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് പി.ചിദംബരം

author img

By

Published : Jan 18, 2020, 10:30 AM IST

കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് പി.ചിദംബരം പങ്കെടുത്തത്.

P Chidambaram in kolkata  P Chidambaram protesting against caa in maidan  protestors with chidambaram in park circus  protestors with chidambaram raising slogans against caa nrc  പി.ചിദംബരം  പൗരത്വ നിയമ ഭേദഗതി  പ്രതിഷേധത്തില്‍ പങ്കെടുത്ത് പി.ചിദംബരം  കൊൽക്കത്ത
പൗരത്വ നിയമ ഭേദഗതി; കൊൽക്കത്തയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് പി.ചിദംബരം

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. വെള്ളിയാഴ്‌ച കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് പി.ചിദംബരം പങ്കെടുത്തത്. ചിദംബരം എത്തുന്നതറിഞ്ഞ് നൂറുക്കണക്കിന് പ്രവര്‍ത്തകരാണ് പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് അണിനിരന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ജനവിരുദ്ധ കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസ്‌താവിച്ച് കൊണ്ട് സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും പിൻ‌വലിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.