ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 25,500 ലധികം തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെയും ഇവരുമായി ബന്ധപ്പെട്ടവരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങൾ താമസിച്ച ഹരിയാനയിലെ അഞ്ച് ഗ്രാമങ്ങൾ അടച്ചിട്ടതായും താമസക്കാരോട് ക്വാറന്‍റൈനിൽ കഴിയാൻ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 2083 വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ അംഗങ്ങളിൽ 1750 പേരെ കണ്ടെത്തി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
അതേ സമയം, കൊവിഡ് -19 ബാധിതരുടെ ചികിത്സക്ക് നിർണായകമായ മെഡിക്കൽ ഓക്സിജന്‍റെ വിതരണ ശൃംഖല സുഗമമായി നടക്കുന്നുണ്ടന്ന് ഉറപ്പുവരുത്താണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയതായും ശ്രീവാസ്തവ പറഞ്ഞു.