ETV Bharat / bharat

ബാലാകോട്ട് ആക്രമണം: 250 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത്ഷാ

വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ഇന്ത്യക്ക് നാണക്കേടാണ്. അവർ പാകിസ്ഥാനെകൊണ്ട് ഇന്ത്യയെ നോക്കി ചിരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അമിത്ഷാ കുറ്റപ്പെടുത്തി.

author img

By

Published : Mar 4, 2019, 11:39 AM IST

Updated : Mar 4, 2019, 11:50 AM IST

അമിത് ഷാ (ഫയൽ ചിത്രം)

ബലാക്കോട്ടിലെ ജെയ്ഷെ ഭീകരക്യാമ്പിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 250 ലധികം ഭീകരർ കൊല്ലപ്പെട്ടന്ന വാദവുമായി ബിജെപി പ്രസിഡന്‍റ് അമിത് ഷാ രംഗത്തെത്തി. ഗുജറാത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമിത് ഷായുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാർ ഔദ്യോഗികമായി കണക്കുകൾ പുറത്തുവിടാത്ത സാഹചര്യത്തിൽ ഭരണപക്ഷ പാർട്ടിയുടെ നേതാവിന്‍റെ പ്രസ്ഥാവനക്ക് വിശദീകരണം തേടിയിരിക്കുകയാണ് പ്രതിപക്ഷം.

ഉറിക്ക് ശേഷം ഇന്ത്യ നടത്തിയ മിന്നലാക്രമണമാണ് ബലാക്കോട്ടിലുണ്ടായത്. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ മരണത്തിന് പ്രതികാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്. പുൽവാമ അക്രമണത്തിന്‍റെ പതിമൂന്നാം ദിവസമാണ് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽകിയത്. 250 ലധികം ഭീകരരെ ഇന്ത്യ കൊലപ്പെടുത്തി അമിത് ഷാ റാലിക്കിടെ പറഞ്ഞു.

മുൻപ് നമ്മുടെ സൈനികർ തലതാഴ്ത്തി അപമാനിതരായാണ് നടന്നത്, എന്നാൽ ഇന്ന് തലയുയർത്തി ഏത് സാഹചര്യത്തേയും നേരിടാൻ പ്രാപ്തരായി അവർ മാറിയിരിക്കുന്നു. പാകിസ്ഥാന്‍റെ പിടിയിലായ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ 24 മണിക്കൂറിനുള്ളിൽ തിരികെ നാട്ടിലെത്തി. ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാഠവവും മനോധൈര്യവുമൊന്നു കൊണ്ട് മാത്രമാണ് അമിത് ഷാ സൂറത്തിൽ നടന്ന മറ്റൊരു ചടങ്ങിൽ പറഞ്ഞു.

മോദി ചെയ്യുന്ന നല്ലകാര്യങ്ങൾ ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും വിമർശിക്കാതെ മിണ്ടാതിരിക്കാനെങ്കിലും പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സ്വന്തം രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ശത്രു രാജ്യത്തിന് സന്തോഷം നൽകുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതെന്ന് ബീഹാറിൽ നടന്ന റാലിക്കിടെ പ്രധാന മന്ത്രിയും പ്രതികരിച്ചിരുന്നു.

Intro:Body:

https://www.ndtv.com/india-news/amit-shah-on-iaf-air-strikes-in-balakot-pakistan-over-250-killed-no-official-figure-yet-2002182?pfrom=home-topscroll

Conclusion:
Last Updated : Mar 4, 2019, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.