ETV Bharat / bharat

ദിവസേന ഒരു ലക്ഷത്തിലധികം പിപിഇ കിറ്റുകൾ നിർമിക്കുന്നതായി ആരോഗ്യ മന്ത്രാലയം - എൻ 95 മാസ്കുകൾ

പിപിഇ കിറ്റുകളോടൊപ്പം എൻ 95 മാസ്‌കുകളും വെന്‍റിലേറ്ററുകളും നിർമിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

coronavirus  covid 19  PPE kits N95 masks  lakh PPE kits manufactured daily  പിപിഇ കിറ്റുകൾ  എൻ 95 മാസ്കുകൾ  കേന്ദ്ര ആരോഗ്യ മന്ത്രാലയം
ദിവസേന ഒരു ലക്ഷത്തിലധികം പിപിഇ കിറ്റുകൾ നിർമിക്കുന്നതായി ആരോഗ്യ മന്ത്രാലയം
author img

By

Published : Apr 25, 2020, 6:39 PM IST

ന്യൂഡൽഹി: രാജ്യത്ത് ദിവസേന ഒരു ലക്ഷത്തിലധികം പിപിഇ കിറ്റുകളും എൻ 95 മാസ്‌കുകളും നിർമിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഭ്യന്തര നിർമാതാക്കളുമായി ചേർന്ന് വെന്‍റിലേറ്ററുകളുടെ ഉൽപാദനവും ആരംഭിച്ച് കഴിഞ്ഞു. ഇത്തരത്തിൽ ഒമ്പത് നിർമാതാക്കൾ വഴി 59,000 യൂണിറ്റുകൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്‍റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇന്ത്യയിൽ കൊവിഡ് 19 മരണ നിരക്ക് 3.1 ശതമാനമാണെന്നും കൊവിഡ് ഭേദമായവരുടെ നിരക്ക് 20 ശതമാനത്തിലധികമാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന മികച്ചതാണെന്നും ലോക്ക് ഡൌൺ മൂലാണ് ഇത്തരത്തിലൊരു ഫലം ലഭിച്ചതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.