ETV Bharat / bharat

ബിഹാറിൽ 1000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - bihar

ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ നിരക്കാണിത്.

കൊവിഡ്  കൊറോണ വൈറസ്  പട്‌ന  ബിഹാർ  കൊവിഡ് കേസുകൾ വർധിക്കുന്നു  ബിഹാറിൽ 1000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  covid  corona virus  patna  bihar  patna covid cases crossed 1k in a day
ബിഹാറിൽ 1000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jul 12, 2020, 8:34 PM IST

പട്‌ന: സംസ്ഥാനത്ത് പുതുതായി 1,266 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബിഹാറിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,305 ആയി. ഏഴ് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 125 ആയി. നിലവിൽ 4,227 സജീവ കേസുകളാണുള്ളതെന്നും 11,953 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പട്‌നയിൽ മാത്രമായി 177 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശിവാനിൽ 98 പേർക്കും ഭഗൽപൂരിൽ 81 പേർക്കും നളന്ദയിൽ 78 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നവാഡ, ബെഗുസാരെ എന്നിവിടങ്ങളിൽ 76 പേർക്ക് വീതവും മൂഞ്ചറിൽ 61 പേർക്കും വെസ്റ്റ് ചബാരനിൽ 54 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,251 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും പരിശോധനകൾ വർധിച്ചതിനാലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് റിക്കവറി റേറ്റ് ദേശിയ നിരക്കിനേക്കാൾ കൂടുതലാണെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.