ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പോരാട്ടം തുടരുന്നതിനിടെ 10,000ത്തിലധികം പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 24 മണിക്കൂറിനിടെ 2411 കേസുകളും 71 മരണങ്ങളുമാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 37,716 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം 10,018 പേര്‍ രോഗവിമുക്തി നേടി. 1223 പേര്‍ ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു.
കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയില്‍ 11,056 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 1879 പേര്‍ സംസ്ഥാനത്ത് രോഗവിമുക്തി നേടി. ഇതില്‍ 485 പേര്‍ മരിച്ചു. ഗുജറാത്താണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച രണ്ടാമത്തെ സംസ്ഥാനം. 4721 പേര്‍ കൊവിഡ് ബാധിതരാണ്. ഇവിടെ 236 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 3738 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 1167 പേര്‍ രോഗവിമുക്തി നേടുകയും 61 പേര്‍ മരിക്കുകയും ചെയ്‌തു.