ETV Bharat / bharat

പ്രധാനമന്ത്രിക്കസേര പിടിക്കാൻ ഒരു മുഴം നീട്ടിയെറിഞ്ഞ് പ്രതിപക്ഷം

ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കരുതെന്ന് പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെടും. ബദൽ സർക്കാരിന് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് നൽകാനാണ് തീരുമാനം.

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ പാർട്ടികൾ
author img

By

Published : May 8, 2019, 1:09 PM IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം പൂർത്തിയാകുമ്പോൾ രാഷ്ട്രപതിയെ കാണാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരണത്തിന് വിളിക്കരുതെന്ന ആവശ്യവുമായാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ബദൽ സർക്കാരിന് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് നൽകാനാണ് തീരുമാനം. 543 അംഗ ലോക്സഭയിൽ കേവലഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 2014ൽ ബിജെപിക്ക് 282 സീറ്റാണ് ലഭിച്ചത്. 30 വർഷത്തിനു ശേഷമാണ് കേന്ദ്രത്തിൽ ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 336 സീറ്റും നേടിയിരുന്നു. ഇത്തവണ ഈ വിജയം ആവർത്തിക്കാനാടയില്ലെന്ന് തന്നെയാണ് ബിജെപി നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവും ഫലമറിയാതെ സഖ്യസാധ്യതകളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയും നിലപാട് വ്യക്തമാക്കിയിരുന്നു. ഇത്തവണ തൂക്കുസഭക്കുള്ള സാധ്യത മുന്നില്‍കണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. നേരത്തെ ഗോവയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ബിജെപി സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കുകയും ചെയ്തു. അതേ സാഹചര്യം കർണാടകയിലും ഉണ്ടായിരുന്നു. ജെഡിഎസുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിച്ചാണ് കോൺഗ്രസ് ഇത് മറികടന്നത്. ഈ അനുഭവത്തില്‍ നിന്നാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കരുത് എന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയെ കാണാൻ ഒരുങ്ങുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.