ETV Bharat / bharat

രാഹുല്‍ ഗാന്ധി കശ്‌മീര്‍ സന്ദര്‍ശിക്കും

കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി ഡി രാജ എന്നിവരും സംഘത്തിലുണ്ടാവും

author img

By

Published : Aug 23, 2019, 11:03 PM IST

രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ശനിയാഴ്ച കശ്‌മീര്‍ സന്ദര്‍ശിക്കും. ശ്രീനഗറില്‍ എത്തുന്ന നേതാക്കള്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കും. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. രാഹുൽ ഗാന്ധിയെ കൂടാതെ സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി ഡി രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അനന്ത് ശർമ്മയും ആർ.ജെ.ഡി നേതാവ് മനോജ് ഝായും സംഘത്തിലുണ്ടാകും.
ജമ്മു കശ്‌മീർ സന്ദർശിക്കാൻ ഗവർണർ സത്യപാൽ മലിക് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ തുടർന്നായിരുന്നു സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസിലാക്കാൻ ഗവര്‍ണറുടെ ക്ഷണം.
സന്ദര്‍ശനത്തിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെ യോഗം ചേര്‍ന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ സംസ്ഥാന നേതാക്കളായ മുന്‍ ജമ്മു മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹ്ബുബ മുക്തി എന്നിവര്‍ വീട്ടുതടങ്കലിലാണ്. നേരത്തെ ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ, എന്നിവർ കശ്‌മീരിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും ശ്രീനഗർ വിമാനത്താവളത്തിൽ ഇവരെ തടഞ്ഞിരുന്നു. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് നടപടിയെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/oppn-leaders-to-visit-j-k-on-saturday-rahul-likely-to-join/na20190823212439827

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.