ന്യൂ ഡൽഹി: കെവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ വിദേശത്ത് നിന്ന് തിരികെ എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 'സമുദ്ര സേതു' ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ നാവികസേന. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകൾ മാലി തുറമുഖത്ത് പ്രവേശിച്ചു. ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മാലിദ്വീപിൽ നിന്നാണ്.
കടൽ വഴിയുള്ള കുടിയൊഴിപ്പിക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കടൽ വഴി പ്രവാസികളെ ഒഴിപ്പിക്കുന്നതിന് അനുയോജ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ഇന്ത്യൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.