ETV Bharat / bharat

മെട്രോയില്‍ പ്രവേശനം രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് മാത്രം - കൊവിഡ് വാര്‍ത്തകള്‍

ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌കില്ലാതെ വരുന്നവര്‍ക്ക് മാസ്‌ക് നല്‍കാനുള്ള ഉത്തരവാദിത്തം അതാത് മെട്രോ സ്‌റ്റേഷനുകള്‍ക്കാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Union Ministry of Housing and Urban Affairs  MoHUA  Metro Rail  Unlock 4  Asymptomatic  Thermal Screening  standard operating procedure  SOP  മെട്രോ സര്‍വീസ്  കൊവിഡ് വാര്‍ത്തകള്‍  കണ്ടെയ്‌ൻമെന്‍റ് സോണ്‍
മെട്രോയില്‍ പ്രവേശനം രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് മാത്രം
author img

By

Published : Sep 2, 2020, 9:16 PM IST

ന്യൂഡല്‍ഹി: സെപ്‌റ്റംബര്‍ ഏഴ്‌ മുതല്‍ പുനഃരാരംഭിക്കാനിരിക്കുന്ന മെട്രോ സര്‍വീസുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമേ മെട്രോയില്‍ യാത്ര ചെയ്യാനാകു. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌കില്ലാതെ വരുന്നവര്‍ക്ക് മാസ്‌ക് നല്‍കാനുള്ള ഉത്തരവാദിത്തം അതാത് മെട്രോ സ്‌റ്റേഷനുകള്‍ക്കാണെന്നും ഉത്തരവില്‍ പറയുന്നു.

കണ്ടെയ്‌ൻമെന്‍റ് സോണുകളിലെ സ്‌റ്റേഷനുകള്‍ തുറക്കില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമെ ട്രെയിനില്‍ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളു. ഇരിക്കുമ്പോള്‍ സാമുഹിക അകലം ഉറപ്പാക്കുന്നതിനായി സീറ്റുകളില്‍ അതിന് വേണ്ട അടയാളങ്ങള്‍ രേഖപ്പെടുത്തണം. സ്‌റ്റേഷന്‍റെ പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍ ഒരുക്കിവയ്‌ക്കണമെന്നും നിര്‍ദേശമുണ്ട്. ട്രെയിൻ, ലിഫ്‌റ്റ്, ശുചിമുറികള്‍, എസ്‌കലേറ്റര്‍ തുടങ്ങിയവ കൃത്യമായി ഇടവേളകളില്‍ വൃത്തിയാക്കണം. ടിക്കറ്റിന് പകരം സ്‌മാര്‍ട്ട് കാര്‍ഡ് ഉപയോഗം പ്രോല്‍സാഹിപ്പിക്കണം. യാത്രക്കാര്‍ കഴിയുന്നതും കുറച്ച് ലഗേജുകള്‍ മാത്രമെ കൈയില്‍ കരുതാൻ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ട്രെയിനുകളിലും സ്‌റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.