ഇൻഡോർ: പ്രതിഷേധത്തിൽ രാജ്യത്തെ കർഷകരിൽ 10 ശതമാനം മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പ്രക്ഷോഭത്തിന് കാനഡ നൽകുന്ന പിന്തുണ ചോദ്യം ചെയ്യണമെന്നും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണച്ച് രണ്ടുതവണ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. സമാധാനപരമായ പ്രതിഷേധങ്ങളെ താൻ പിന്തുണയ്ക്കുന്നതായും വിജയവർഗിയ പറഞ്ഞു.
പുതിയ നിയമങ്ങൾ ഇടനിലക്കാരെ ഇല്ലാതാക്കുമെന്നും കർഷകരെ ഉൽപന്നങ്ങൾ വിപണികളിൽ നേരിട്ട് വിൽക്കാൻ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കും. കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ സമാനമായ നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജയവർഗിയ കൂട്ടിച്ചേർത്തു.