ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് ഷെല്ലാക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്ക്. പാക് അധീന കശ്മീരിൽ ഇന്ന് ഉച്ചക്കാണ് ആക്രമണം ഉണ്ടായത്. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കിയുള്ള പാക് ഷെല്ലാക്രമണം തുടരുകയാണ്. കഴിഞ്ഞയാഴ്ച പൂഞ്ചിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ഗുല്‍പുര്‍ സെക്ടറിലെ പാക് ഷെല്ലാക്രമണത്തിൽ രണ്ട് ആർമി പോർട്ടർമാരും കൊല്ലപ്പെട്ടു. ജനുവരിയിൽ അറിയാതെ നിയന്ത്രണ രേഖ മറികടന്ന മൂന്ന് ഗ്രാമീണരെ പാക് സൈന്യം വെടിവച്ച് കൊന്നിരുന്നു.