ദിസ്‌പൂർ: അസമില്‍ പ്രളയക്കെടുതി രൂക്ഷമാകുന്നു. സംസ്ഥാനത്തെ 24 ജില്ലകളിലായി 24 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. മരണ സംഖ്യയും ഉയരുകയാണ്. കഴിഞ്ഞ ദിവസവും ഒരാള്‍ മരിച്ചു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ (എ.എസ്.ഡി.എം.എ) കണക്കനുസരിച്ച് 111 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. പ്രളയം ഏറ്റവും അധികം ബാധിച്ചത് ഗോൾപാറ ജില്ലയെയാണ്. ഇവിടെ 4.59 ലക്ഷത്തിലധികം ആളുകളാണ് ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 291 പേരെ രക്ഷപ്പെടുത്തി. അസമിലെയും മേഘാലയയിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൊവ്വാഴ്ച്ചയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സന്ദര്‍ശിച്ചു.
അസമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 111 ആയി - അസമില്‍ 24 ജില്ലകളെ ബാധിച്ച് പ്രളയം
24 ജില്ലകളെ പ്രളയം ബാധിച്ചു