ഭോപാല്‍: സംസ്ഥാനത്ത് 49കാരി കൊവിഡ് -19 ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ചന്ദൻ നഗർ നിവാസിയായ യുവതിയാണ് മരിച്ചത്. ഇവര്‍ മനോരമ രാജ് ടിബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇവര്‍ രാജ്യത്തിന് അകത്തും പുറത്തുമായി യാത്രകൾ നടത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്താക്കി.
നിലവിൽ ഇൻഡോറിൽ നിന്നുള്ള 27 പേർ ഉൾപ്പെടെ 47 പേർക്ക് കൊറോണ വൈറസ് പോസിറ്റീവായിട്ടുണ്ട്. ജബൽപൂരിൽ നിന്നും എട്ട് കേസുകളും ഉജ്ജൈനിൽ നിന്ന് അഞ്ചും ഭോപ്പാലൽ നിന്ന് മൂന്നും ശിവപുരി, ഗ്വാളിയോർ എന്നിവടങ്ങളിൽ നിന്നും രണ്ടും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച അഞ്ച് പേരിൽ മൂന്ന് പേർ ഇൻഡോറിനിന്നുള്ളവരും രണ്ട് പേർ ഉജ്ജൈനിൽ നിന്നുള്ളവരുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ച നഗരം ഇൻഡോറാണ്.