ലക്‌നൗ: കമലേഷ് തിവാരി വധക്കേസില്‍ ഒരാളെ കൂടി ഭീകരവാദ വിരുദ്ധസേനയായ എടിഎസ് പിടികൂടി. യൂസഫ് ഖാന്‍(24) നെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും എടിഎസ് പിടികൂടിയത്. കൊലചെയ്യാന്‍ ഉപയോഗിച്ച തോക്ക് മറ്റു പ്രതികളായ ഹുസൈന്‍ ജാക്കീര്‍ ഷെയ്ക്ക്, മൊയ്‌നുദ്ദീന്‍ കുര്‍ഷിദ് പത്താന്‍ എന്നിവര്‍ക്ക് യൂസഫ് തോക്ക് കൈമാറി എന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്.
ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷിന് ഒക്ടോബര്‍ 18 നാണ് ലക്‌നൗവിലെ നാക പ്രദേശത്ത് വെടിയേല്‍ക്കുന്നത്. ഇതുവരെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റഷീദ് പത്താന്‍, ഫൈസാന്‍ ഷൈയ്‌ക്, മൗലാന മോഹ്സിന്‍ ഷെയ്‌ക് എന്നിവരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.