ETV Bharat / bharat

ആന്ധ്രയിൽ പ്രാദേശിക മദ്യം കഴിച്ച് ഒരാൾ മരിച്ചു; 22 പേര്‍ ചികിത്സയില്‍ - ആന്ധ്രയിൽ പ്രാദേശിക മദ്യം കഴിച്ച് ഒരാൾ മരിച്ചു

ചിനരാബ, കോട്ടപാര്‍ത്തി, കകരാവാലാസ എന്നീ മൂന്ന് ഗ്രാമങ്ങളിലെ ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്

King George Hospital  local alcohol  people fall sick after consuming alcohol  Andhra Pradesh local alcohol  Vizianagaram district  ആന്ധ്രയിൽ പ്രാദേശിക മദ്യം കഴിച്ച് ഒരാൾ മരിച്ചു  22 പേര്‍ ആശുപത്രിയില്‍
ആന്ധ്രയിൽ പ്രാദേശിക മദ്യം കഴിച്ച് ഒരാൾ മരിച്ചു; 22 പേര്‍ ചികിത്സയില്‍
author img

By

Published : Sep 19, 2020, 11:04 AM IST

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി നിര്‍മ്മിക്കുന്ന പ്രാദേശിക മദ്യം കഴിച്ച് ഒരാള്‍ മരിച്ചു. 22 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലില്‍ നീര്‍വീക്കവും വയറ് വേദനയും കണ്ണുകളില്‍ ചുവപ്പ് നിറവുമാണ് എല്ലാവരിലും ഉണ്ടായ ലക്ഷണം. മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നും ഒരാളുടെ മരണം സ്ഥിരീകരിച്ചതായും വിശാഖപട്ടണം ജില്ലാ കലക്ടര്‍ വി.വിനയ് ചന്ദ് പറഞ്ഞു. പ്രധാനമായും ചിനരാബ, കോട്ടപാര്‍ത്തി, കകരാവാലാസ എന്നീ മൂന്ന് ഗ്രാമങ്ങളിലെ ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ആദിവാസികളില്‍ ഭൂരിഭാഗവും 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 22 പേരും വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ്ജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എല്ലാവരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കിയെങ്കിലും എല്ലാവരും നെഗറ്റീവ് ആണ്. മാത്രമല്ല ഇവരില്‍ മിക്കവരിലും പോഷകാഹാര കുറവ് കണ്ടെത്തിയതായും വിനയ് ചന്ദ് അറിയിച്ചു. ഈ അപൂര്‍വ്വരോഗം ബാധിച്ചത് പ്രാദേശികമായി നിര്‍മ്മിക്കുന്ന മദ്യം കഴിച്ചതുകൊണ്ടാണെന്നാണ് നിഗമനം. ഗോത്രവർഗക്കാർ സാധാരണയായി പ്രാദേശികമായി ലഭ്യമായ മദ്യമാണ് ഉപയോഗിക്കുന്നതെന്നും എന്നാല്‍ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി. നിലവില്‍ ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുകയാണെന്നും അടുത്ത പത്ത് ദിവസം ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.