ഭുവനേശ്വർ: പൊതു ഇടങ്ങളിൽ തുപ്പുന്നവര്‍ക്ക് പിഴ ഈടാക്കി ഒഡീഷയിലെ ഗഞ്ചം ജില്ലാ ഭരണകൂടം. പൊതു ഇടങ്ങളിൽ തുപ്പുന്നവരിൽ നിന്ന് 500 രൂപയാണ് ഈടാക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിക്കുമെന്നും നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ വരെ പിഴ ഈടാക്കുമെന്നും ഗഞ്ചം ജില്ലാ കലക്ടർ വിജയ് അമൃത കുലങ്കെ പറഞ്ഞു.
കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും അതിന്‍റെ വ്യാപനം തടയുന്നതിനും എല്ലാവരും മുൻകൈ എടുക്കണമെന്നും പോരാട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജനങ്ങൾ മാസ്‌ക് ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.