ഭുവനേശ്വർ: ഗുജറാത്തിലെ സൂറത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ കൊണ്ട് പോകുന്ന പാത മാറ്റാൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. രണ്ട് ബസുകൾ സംസ്ഥാനത്തെ മലയോര മേഖലയിൽ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് തീരുമാനം. ഗഞ്ചം, കാന്ധമാൽ ജില്ലകളുടെ അതിർത്തിയിലുള്ള കലിംഗ ഘട്ട് റോഡിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമാണ് അപകടം നടന്നത്. ഗഞ്ചം ജില്ലയിലെ ദുർഗപ്രസാദ് പ്രദേശത്ത് ഉണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളി ആശുപത്രിയിൽ വച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടതായി ഗതാഗത മന്ത്രി പത്മനാഭ ബെഹേര പറഞ്ഞു. ബസ് ഡ്രൈവർമാർക്ക് കലിംഗ ഘട്ട് റോഡിലെ ഡ്രൈവിങ് ബുദ്ധിമുട്ടായതിനാൽ ഗുജറാത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന ബസുകളുടെ പാത മാറ്റാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബെഹേര പറഞ്ഞു. മലയോര റോഡിലൂടെ ഉള്ള യാത്രക്ക് പകരം ബൗദ്- ചരിചക്- നയഗഡ് വഴി ഗഞ്ചം ജില്ലയിലേക്ക് പ്രവേശിക്കും. സൂറത്തിൽ കുടുങ്ങിയ ഒഡിയ അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും ഗഞ്ചം ജില്ലയിൽ നിന്നുള്ളവരാണ്. അവരിൽ പലരും ഇതിനകം പ്രത്യേക ബസുകളിൽ തിരിച്ചെത്തി. അതത് പ്രദേശങ്ങളിലെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.
സൂറത്തിൽ നിന്ന് അതിഥി തൊഴിലാളികളെ കൊണ്ട് പോകുന്ന പാത മാറ്റാൻ തീരുമാനം - കൊവിഡ് 19
രണ്ട് ബസുകൾ സംസ്ഥാനത്തെ മലയോര മേഖലയിൽ അപകടത്തിൽ പെട്ടതിനെ തുടർന്നാണ് തീരുമാനം. സൂറത്തിൽ കുടുങ്ങിയ ഒഡിയ അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും ഗഞ്ചം ജില്ലയിൽ നിന്നുള്ളവരാണ്.