ഭുവനേശ്വര്‍: ഒഡീഷയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു. ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് ഏറ്റവും വലിയ പ്രതിദിന രോഗ നിരക്ക്. 4330 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 179880 ആയി. 10 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 701 ആയി.
4330 പേരില്‍ 2556 പേര്‍ ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കം നിരീക്ഷിച്ച വരികയാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 37,469 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 1,41,657 പേര്‍ രോഗമുക്തരായി. 27.66 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.