ഭുവനേശ്വര്‍: ഒഡിഷയില്‍ 577 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,201 ആയി. 24 മണിക്കൂറിടെ 4 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 52 ആയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഗഞ്ചാം ജില്ലയില്‍ മൂന്ന് പേരും, ഭദ്രകില്‍ നിന്ന് ഒരാളുമാണ് മരിച്ചത്. ഗഞ്ചാം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ മരിച്ചത്. 30 പേര്‍ക്കാണ് ഇവിടെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. കുര്‍ദയില്‍ നിന്ന് എട്ട് പേരും, കട്ടകില്‍ നിന്ന് 5 പേരും, സുന്ദര്‍ഗര്‍, റായഗഡ, പുരി, കേന്ദ്രപറ, ജയ്‌പൂര്‍, ഗജപാടി, ബര്‍ഗര്‍, അങ്കുള്‍, ഭദ്രക് എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്.
പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 416 പേര്‍ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ളവരും 161 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഗഞ്ചാം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 260 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സുന്ദര്‍ഗറില്‍ നിന്ന് 83 പേരും കുര്‍ദയില്‍ നിന്നും 56 പേരും, കിയോന്‍ഞ്ചറില്‍ നിന്ന് 48 പേരും ബാലാസോറില്‍ നിന്ന് 30 പേരും ഗജാപാട്ടിയില്‍ നിന്ന് 17 പേരും മയൂര്‍ബാന്‍, കട്ടക് എന്നിവിടങ്ങളില്‍ നിന്ന് 14 പേരും കൊവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. 7006 പേര്‍ക്കാണ് ഇതുവരെ രോഗവിമുക്തി നേടിയത്. 4128 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു. ഒഡിഷയില്‍ ഇതുവരെ 3,14,987 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു. ബുധനാഴ്‌ച 6289 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.