ഭുവനേശ്വർ: കൊവിഡ് കണക്കിലെടുത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുമെന്ന് ഒഡീഷ സർക്കാർ. വിദ്യാർഥികൾക്ക് ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള ആശയങ്ങൾ, റിസോഴ്സ് മാപ്പിങ്ങ് എന്നിവ തയ്യാറാക്കുന്നതിനായി സർക്കാർ നാല് കമ്മിറ്റികൾ രൂപീകരിച്ചു. ഹയർ സെക്കൻഡറി, സെക്കൻഡറി, പ്രാഥമിക വിദ്യാഭ്യാസത്തിനായുള്ള കമ്മിറ്റികൾ, കൺസെപ്റ്റ് മാപ്പിംഗ് തയ്യാറാക്കുകയും ഓരോ വിഷയത്തിനും ക്ലാസ് തിരിച്ചുള്ള റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുകയും വിവിധ വിഷയങ്ങളിൽ അധ്യാപന സാമഗ്രികളുടെ ലഭ്യത തിരിച്ചറിയുകയും ചെയ്യും. ഇത്തരത്തിൽ തയ്യാറാക്കിയ ഉള്ളടക്കങ്ങൾ ദീക്ഷ ആപ്പിലും ദൂരദർശൻ, സ്വയംപ്രാവ എന്നിവയിലും സംപ്രേഷണം ചെയ്യും.
സ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുമെന്ന് ഒഡീഷ സർക്കാർ - ഒഡീഷ സർക്കാർ
വിദ്യാർഥികൾക്ക് ഡിജിറ്റൽ, ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള ആശയങ്ങൾ, റിസോഴ്സ് മാപ്പിങ്ങ് എന്നിവ തയ്യാറാക്കുന്നതിനായി സർക്കാർ നാല് കമ്മിറ്റികൾ രൂപീകരിച്ചു.