ETV Bharat / bharat

ഫാനി ചുഴലിക്കാറ്റ്; മരണസംഖ്യ 64 ആയി - buvaneshwar

പുരിയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. 14 ജില്ലകളിലെ ഒന്നരക്കോടി ആളുകളെയാണ് നാശനഷ്ടങ്ങൾ ബാധിച്ചത്.

ഫാനി ചുഴലിക്കാറ്റ്; മരണസംഖ്യ 64 ആയി
author img

By

Published : May 13, 2019, 10:29 AM IST

ഭുവനേശ്വർ: ഒഡീഷയിൽ നാശം വിതച്ച ഫാനി ചുഴലിക്കാറ്റിൽ മരണസംഖ്യ 64 ആയി. പുരിയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. പുരിയിൽ 39, ഖോർധയിൽ ഒമ്പത്, ജാജ്പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ നാല് പേർ വീതവും കേന്ദ്രപദയിൽ മൂന്ന് എന്നിങ്ങനെയാണ് സർക്കാർ പുറട്ടുവിട്ട കണക്ക്. 14 ജില്ലകളിലെ ഒന്നരക്കോടി ആളുകളെയാണ് നാശനഷ്ടങ്ങൾ ബാധിച്ചത്. അഞ്ചുലക്ഷത്തിലധികം വീടുകളാണ് തകർന്നത്. പരിക്കേറ്റ 160 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മേയ് മൂന്നിനാണ് ഫാനി ചുഴലിക്കാറ്റ് ഒഡീഷയിലെ തീരദേശങ്ങളിൽ നാശംവിതച്ചത്. തലസ്ഥാന നഗരമായ ഭുവനേശ്വറിൽ മാത്രം ഒന്നരലക്ഷത്തിലധികം വൈദ്യുതത്തൂണുകൾ കടപുഴകി. നാലരലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കളിൽ പകുതിപേർക്ക് മാത്രമാണ് ഇതുവരെ വൈദ്യുതി ലഭിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.