ETV Bharat / bharat

മുന്‍ പിഎയുടെ മരണം; ഒഡിഷയിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു - ജില്ലാ മജിസ്ട്രേറ്റ് മനീഷ് അഗർവാളിനെതിരെ കൊലപാതക കേസ്

മാൽകൻഗിരി ജില്ലാ മജിസ്‌ട്രേറ്റിന്‍റെ മുൻ പിഎയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്

Odisha collector, office staff booked in murder case  Malkangiri Collector & his PA Booked On Charges Of Murder  Murder cases against IAS officer  IAS officers under murder charges  ഒഡീഷയിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു  ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു  ജില്ലാ മജിസ്ട്രേറ്റ് മനീഷ് അഗർവാളിനെതിരെ കൊലപാതക കേസ്  മുൻ പിഎയുടെ മരണം; ജില്ലാ മജിസ്‌ട്രേറ്റിനെതിരെ കേസ്
ഒഡീഷയിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു
author img

By

Published : Nov 16, 2020, 8:00 AM IST

ഭുവനേശ്വർ: മാൽകൻഗിരി ജില്ലാ മജിസ്ട്രേറ്റ് മനീഷ് അഗർവാളിന്‍റെ മുൻ പിഎയുടെ അസ്വഭാവിക മരണത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു. ഓഫീസിലെ മൂന്ന് സ്റ്റാഫ് അംഗങ്ങൾക്കെതിരെയും പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. വിഷയത്തിൽ മനീഷ്‌ അഗർവാൾ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഡിസംബർ 28നാണ് മാൽകൻഗിരി റിസർവോയറിന് സമീപം ദേബ് നാരായൺ പാണ്ഡെയുടെ മൃതദേഹം കണ്ടെത്തിയത്. ദേബ് നാരായൺ പാണ്ഡെ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക വിവരം. ആറ് മാസങ്ങൾക്ക് ശേഷമാണ് കൊലപാതകമാണെന്ന ആരോപണവുമായി ദേബിന്‍റെ ഭാര്യ രംഗത്തെത്തിയത്. കുടുംബം പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നില്ല. തുടർന്ന് ഒഡിഷ മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശ പ്രകാരമാണ് പൊലീസ് കേസന്വേഷണം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.