ന്യുഡല്‍ഹി: ഉത്സവകാലത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി അഞ്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് നോര്‍ത്തേണ്‍ റെയില്‍വേ. ന്യൂഡൽഹി-ഇസ്ലാംപൂർ സ്പെഷ്യൽ എക്സ്പ്രസ്, ആനന്ദ് വിഹാർ ടെർമിനൽ-സഹർസ സ്പെഷ്യൽ, ആനന്ദ് വിഹാർ ടെർമിനൽ-ഭാഗൽപൂർ സ്പെഷ്യൽ, ദില്ലി ജന്‍ ദരങ്ക സ്പെഷ്യല്‍, പ്രയാഗ്രാജ്-ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യൽ എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്. പ്രയാഗ്രാജ്-ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യൽ എക്സ്പ്രസ് ഒഴികെയുള്ള നാല് ട്രെയിനുകൾ നവംബർ 17 ന് ദില്ലിയിൽ നിന്ന് പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. നവംബർ 18 ന് മടക്കയാത്ര ആരംഭിക്കും. പ്രയാഗ്രാജ്-ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യൽ എക്സ്പ്രസ് നവംബർ 22 ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട് നവംബർ 23 ന് മടങ്ങും. എന്നാല്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളൊന്നും ഉത്സവകാലത്ത് പ്രഖ്യാപിച്ചിട്ടില്ല.
യാത്രാ പ്രശ്നം പരിഹരിക്കാന്‍ അഞ്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
പ്രയാഗ്രാജ്-ആനന്ദ് വിഹാർ ടെർമിനൽ സ്പെഷ്യൽ എക്സ്പ്രസ് നവംബർ 22 ന് ദില്ലിയിൽ നിന്ന് പുറപ്പെട്ട് നവംബർ 23 ന് മടങ്ങും. എന്നാല്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളൊന്നും ഉത്സവകാലത്ത് പ്രഖ്യാപിച്ചിട്ടില്ല.