ന്യൂഡല്‍ഹി: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മണിപ്പൂര്‍, മിസോറാം, നാഗലാന്‍ഡ്, സിക്കിം സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത് 3,731 പേരാണ്. 5,715 പേര്‍ക്ക് രോഗം ഭേദമായതായാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. നിലവില്‍ കൊവിഡ് മരണങ്ങളൊന്നും വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 407 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് നിലവില്‍ 1,89,463 പേരാണ് ചികിത്സയിലുള്ളത്. 2,85,637 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുക്കുന്നു.