ETV Bharat / bharat

കൊവിഡ് വ്യാപനം തടയാനായില്ല; നോയിഡ സിഎംഒയെ മാറ്റി യുപി സര്‍ക്കാര്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയിഡ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം

author img

By

Published : Apr 2, 2020, 6:39 PM IST

COVID-19  Coronavirus  lockdown  coronavirus cases in UP  Noida CMO removed  കൊവിഡ് 19  ലോക്ക്ഡൗണ്‍  കൊറോണ വൈറസ്  നോയിഡ  നോയിഡ സിഎംഒ  കൊവിഡ് വ്യാപനം തടയാനായില്ലെന്ന കാരണത്താല്‍ യോഗി സര്‍ക്കാര്‍ നോയിഡ സിഎംഒയെ മാറ്റി
കൊവിഡ് വ്യാപനം തടയാനായില്ലെന്ന കാരണത്താല്‍ യോഗി സര്‍ക്കാര്‍ നോയിഡ സിഎംഒയെ മാറ്റി

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ നോയിഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ (സി‌എം‌ഒ) അനുരാഗ് ഭാർ‌ഗവക്ക് സ്ഥലം മാറ്റം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയിഡ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകം ആണ് തീരുമാനം. എ.പി. ചതുര്‍വേദിക്ക് സ്ഥാനം കൈമാറാനാണ് ഉത്തരവ്. ബുധനാഴ്ച രാത്രിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് നോയിഡയിലാണ്. സംസ്ഥാനത്ത് 115 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 48 കേസുകള്‍ നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ്. ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് ആണ് ഉത്തരവിറക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.