നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ അമോണിയ ചോർന്നതിനെ തുടർന്ന് ഹല്‍ദിറാം കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നഗരത്തിലെ സെക്ടർ 65ലെ ഹല്‍ദിറാം സെക്ടറിലാണ് വാതക ചോർച്ചയുണ്ടായത്.
രാത്രി 12 മണിയോടെ ചോർച്ച ശ്രദ്ധയില്‍പ്പെട്ട ഉടൻ പ്രദേശത്ത് ഉണ്ടായിരുന്നയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി കെട്ടിടത്തിനുള്ളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അപകടം പൊലീസിനെ അറിയിച്ച വ്യക്തിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.