ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ നീട്ടിവയ്‌ക്കില്ലെന്ന കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. നിയന്ത്രണങ്ങള്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും നിലവില്‍ അത്തരത്തില്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്‌ഡൗണ്‍ നീട്ടില്ലെന്ന് കാബിനറ്റ് സെക്രട്ടറി - ലോക്‌ഡൗണ്‍ വാര്‍ത്തകള്‍
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.