ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആളുകള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകളുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ റെയില്‍വേ. ഇതരസംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും വിനോദ സഞ്ചാരികളെയും നാട്ടിലെത്തിക്കാനായി 400 പ്രത്യേക ട്രെയിനുകള്‍ ദിവസേന ഓടുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വാര്‍ത്തയാണ് റെയില്‍വേ നിഷേധിച്ചത്.
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ പ്രത്യേക സാഹചര്യമായതിനാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കുമെന്നും റെയില്‍വേ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം ഗതാഗതത്തിനായി ബസുകളാണ് ഉപയോഗിക്കുകയെന്ന വ്യക്തമായ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിന്‍ ഗതാഗതം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.