ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണമുന്നയിച്ചയാൾക്ക് അലഹബാദ് ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. പ്രതി അഖിലാനന്ദ് റാവുവിനോട് രണ്ടുവർഷത്തേക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഐപിസി 420, 120ബി, ഐടി ആക്ട് 66 ഡി എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്തിരിക്കുന്നത്. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഇയാൾ ആക്ഷേപകരമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചയാളിന് സമൂഹമാധ്യമ വിലക്കുമായി ഹൈക്കോടതി - lucknow
രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കില്ലെന്ന നിബന്ധനയോടെയാണ് ആരോപണമുന്നയിച്ചയാൾക്ക് ജാമ്യം അനുവദിച്ചു