ന്യൂഡല്‍ഹി: ഇന്ത്യയിലെ ബലാത്സംഗങ്ങളെ ക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'മെയ്ക്ക് ഇന്‍ ഇന്ത്യ' യെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാല്‍ ഇന്ത്യയിലുടനീളം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചാണ് പത്രങ്ങളിലൂടെ വായിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം. പ്രധാന വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു . ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.
വിവാദമായ പൗരത്വ ഭേദഗതി ബില്‍ 2019 പാസാക്കിയതിനുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തിച്ചതിനും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചതിനും മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തു.