ETV Bharat / bharat

രോഗലക്ഷണമില്ലാത്ത ആഭ്യന്തര യാത്രക്കാർക്ക് ക്വാറന്‍റൈനില്ല: തെലങ്കാന സർക്കാർ - No quarantine in Telangana for domestic travellers

കൊവിഡ് -19 ലക്ഷണങ്ങളുള്ളവരൊഴികെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് ക്വാറന്‍റൈൻ പ്രോട്ടോക്കോൾ പാലിക്കേണ്ട ആവശ്യമില്ല. രോഗലക്ഷണങ്ങൾ കണ്ടെത്തിയവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

തെലങ്കാന സർക്കാർ  No quarantine in Telangana for domestic travellers without Covid symptoms  No quarantine in Telangana for domestic travellers  രോഗലക്ഷണമില്ലാത്ത ആഭ്യന്തര യാത്രക്കാർ
തെലങ്കാന
author img

By

Published : May 25, 2020, 10:31 AM IST

ഹൈദരാബാദ്: കൊവിഡ് ലക്ഷണങ്ങളില്ലാത്ത ആഭ്യന്തര യാത്രക്കാർ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ലെന്ന് തെലങ്കാന സർക്കാർ. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ പ്രഖ്യാപനം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് യാത്രക്കാർ 14 ദിവസം അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കേണ്ടതുണ്ട്. കൊവിഡ് -19 ലക്ഷണങ്ങളുള്ളവരൊഴികെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് ക്വാറന്‍റൈൻ പ്രോട്ടോക്കോൾ പാലിക്കേണ്ട ആവശ്യമില്ല. രോഗലക്ഷണങ്ങൾ കണ്ടെത്തിയവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ട്രെയിൻ. റോഡ് മാർഗങ്ങൾ വഴി സംസ്ഥാനത്ത് എത്തുന്ന ആളുകൾക്കും ഇതേ നിയമങ്ങൾ ബാധകമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് ആരോഗ്യമന്ത്രി ഈതാല രാജേന്ദർ ഉദ്യോഗസ്ഥരുമായി ടെലിഫോണിൽ സംസാരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ കേന്ദ്രത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കണം. ഗർഭിണികളായ സ്ത്രീകൾ, ക്യാൻസർ അസുഖമുള്ളവർ, എന്നിവരെ നേരിട്ട് ഹോം ക്വാറന്‍റൈനിൽ അയയ്ക്കും. ഹോം ക്വാറന്‍റൈനിൽ ഉള്ളവർ ആരോഗ്യ ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.