മുംബൈ: ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ഫെബ്രുവരിയില്‍ എല്‍ജിബിടി സമൂഹം നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്. വിലക്കിന്‍റ പശ്ചാത്തലത്തില്‍ വേദി സൗത്ത് മുംബൈയിലെ ആസാദ് മൈതാനിലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി ആറിനാണ് പരിപാടി തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ക്വീര്‍ അസാദി മാര്‍ച്ച് എന്ന് പേരിലാണ് മാര്‍ച്ച് നടത്തുന്നത്.
മാര്‍ച്ചില്‍ 15,000ഓളം അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനും എന്‍ആര്‍സിക്കുമെതിരെ പ്രതിഷേധമുണ്ടായേക്കാം എന്ന കാരണത്താലാണ് പൊലീസ് അനുമതി നിഷേധിച്ചത്. പരിപാടി എല്‍ജിബിടി സമൂഹത്തിന്‍റേതാണെങ്കിലും എന്‍ആര്‍സി വിരുദ്ധ പ്രക്ഷേഭകര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. പരിപാടിയില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ അതിന്‍റ ഉത്തരവാദിത്തം സംഘാടകര്‍ക്കായിരിക്കുമെന്നും പൊലീസ് അറിയിച്ചു.