മുംബൈ: പൗരത്വ നിമയത്തിന്‍റെ കാര്യത്തിൽ ആരും തന്നെ ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൗരത്വ ഭേദഗതി നിയമം, എൻആർസി, എൻപിആർ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങളിൽ എന്‍റെ നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. പൗരത്വ നിയമം ആരുടേയും പൗരത്വത്തെ എടുത്തുകളയുന്നതല്ല. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് നിയമം. രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുകയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാൽ സിഎഎയെ ഭയക്കേണ്ടതില്ലെന്നും ഉദ്ധവ് താക്കറെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിഎഎയെ ആരും ഭയക്കേണ്ടതില്ല: ഉദ്ധവ് താക്കറെ - സിഎഎ ആരും ഭയക്കേണ്ടതില്ല
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം