താനെ: മാതാപിതാക്കൾ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് 13 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു. മഹാരാഷട്രയിലെ താനെയിലാണ് സംഭവം. മീറാ റോഡിലെ വീട്ടില്‍ സീലിങ് ഫാനല്‍ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്‌ച രാവിലെയാണ് കുട്ടിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം കുട്ടിക്കുണ്ടായിരുന്നു. ഇത് തടയാന്‍ രക്ഷിതാക്കൾ ഫോണ്‍ പിടിച്ച് വാങ്ങിയതിനെ തുടർന്നാണ് കുട്ടിയുടെ ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; 13 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു - ആത്മഹത്യ വാർത്ത
താനെയിലെ മീറാ റോഡിലാണ് സംഭവം. രക്ഷിതാക്കൾ ഫോണ്‍ പിടിച്ച് വാങ്ങിയതിനെ തുടർന്നാണ് കുട്ടിയുടെ ആത്മഹത്യയെന്ന് പൊലീസ്